ന്യൂ ഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വോട്ടെണ്ണല്‍ ആരംഭിച്ചു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ എ.എ.പിയ്ക്ക് വന്‍വിജയ സാധ്യത പ്രവചിച്ച് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്ന പശ്ചാത്തലത്തിലാണ് വോട്ടെണ്ണല്‍.
അതേസമയം, ബി.ജെ.പിയുടേയും ആം ആദ്മി പാര്‍ട്ടിയുടേയും 250 സ്ഥാനാര്‍ഥികളും കോണ്‍ഗ്രസിന്റെ 147 സ്ഥാനാര്‍ത്ഥികളുമാണ് ഇത്തവണ ജനവിധി തേടിയത്. 15 വര്‍ഷമായി തുടരുന്ന ഭരണം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.