തിരുവനന്തപുരം: ക്ഷീര കര്‍ഷകനില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വെറ്റിനറി ഡോക്ടർ പിടിയിൽ. പെരിനാട് വച്ചാണ് വെറ്റിനറി ഡോക്ടര്‍ ബിനോയി ചാക്കോയെ വിജിലന്‍സ് സംഘം പിടികൂടിയത്.
പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കുന്നതിന് വേണ്ടിയാണ് കൈക്കൂലി വാങ്ങിയത്. കര്‍ഷകന്‍റെ വീട്ടിലെത്തിയാണ് ഡോക്ടര്‍ 2500 രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചത്. പണം ഡോക്ടര്‍ വാങ്ങിയ ഉടന്‍ വിജിലന്‍സ് സംഘം ഡോക്ടറെ പിടികൂടുകയായിരുന്നു.
ബിനോയി ചാക്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് സംഘം അറിയിച്ചു.