കൊച്ചി: കെ.എസ്.യു ജില്ലാ സെക്രട്ടറിയെ കാപ്പ ചുമത്തി ജയിലിൽ അടച്ച നടപടി ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷർ ജംഹറിനെതിരായ കാപ്പയാണ് റദ്ദാക്കിയത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കാപ്പ ചുമത്തിയതെന്ന് കോടതി വ്യക്തമാക്കി.
ബുഷറിനെ ഇന്നു തന്നെ നിയമ വിദ്യാർഥിയെ മോചിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇ-മെയിൽ വഴി ജയിൽ സൂപ്രണ്ടിന് ഉത്തരവ് അയക്കാനും കോടതി നിർദേശം നൽകി.
തിരുവനന്തപുരം ലോ കോളജ് വിദ്യാർഥിയാണ് ബുഷർ ജമാർ. 180ലേറെ ദിവസമായി ബുഷർ ജംഹർ വിയ്യൂർ ജയിലിലാണ്. ബുഷർ ജംഹറിന്റെ മാതാവ് ജഷീല നൽകിയ ഹർജിയിൽ ആണ് ഉത്തരവ്.