വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നു രാവിലെ ഏഴുമണിയോടെ ബാല്‍ഖിലിലാണ് സ്‌ഫോടനം നടന്നത്.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ സ്ഥാപിച്ച നിലയിലായിരുന്നു ബോംബ്. തൊഴിലാളികള്‍ സഞ്ചരിച്ച ബസ് വരുന്നതിനിടെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നു. ബസിലെ ജീവനക്കാര്‍ ജോലി ചെയുന്ന സ്ഥലത്തെപ്പറ്റി ഇതുവരെ വ്യക്തത വന്നിട്ടില്ല.