കണ്ണൂർ: പാലയാട് ക്യാമ്പസിലെ നിയമ വിദ്യാർഥി അലൻ ഷുഹൈബിനെതിരെ ഉയർന്ന റാഗിംഗ് പരാതി വ്യാജമെന്ന് അന്വേഷണ റിപ്പോർട്ട്. തർക്കങ്ങൾ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗം. പരാതിക്കാരനാണ് തർക്കങ്ങൾക്കു തുടക്കമിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമെന്നും ആന്റി റാഗിംഗ് കമ്മിറ്റി റിപ്പോർട്ട് പറയുന്നു.
ഒന്നാംവർഷ വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ അദിൻ സുബിയാണ് പരാതിക്കാരൻ.
പാലയാട് ക്യാംപസിലെ ഒന്നാം നിയമ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അദിൻ സുബിനെ, സീനിയർ വിദ്യാർഥിയായ അലൻ ഷുഹൈബിന്റെ നേതൃത്വത്തിലുള്ള സംഘം റാഗിങ്ങിന് ഇരയാക്കിയെനായിരുന്നു എസ്എഫ്ഐ ആരോപണം. മർദ്ദന പരാതിയിൽ അലൻ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് എതിരെ ധർമ്മടം പോലീസ് കേസും എടുത്തിരുന്നു. പിന്നാലെയാണ് കോളേജിലെ ആന്റി റാഗിംഗ് കമ്മിറ്റി പരാതി പരിശോധിച്ചത്. പരാതിയിൽ ആരോപിക്കും പോലെ റാഗിംഗ് നടന്നിട്ടില്ലെന്ന് കണ്ടെത്തൽ.ലഭ്യമായ സിസിടിവി ദൃശ്യങ്ങളിൽ ഇക്കാര്യമുണ്ട്.