ന്യൂ ഡല്‍ഹി: ജാര്‍ഖണ്ഡില്‍ ഇരുപത്തിനാലുകാരന്റെ അറുത്തെടുത്ത തലക്കൊപ്പം സെല്‍ഫിയെടുത്ത് യുവാക്കള്‍. ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ബന്ധുവായ കനു മുണ്ടയെയാണ് യുവാക്കല്‍ കഴുത്തറത്തു കൊലപ്പെടുത്തിയത്. പ്രതിയുടെ സുഹൃത്തുക്കളാണ് അറുത്തെടുത്ത തലക്കൊപ്പം സെല്‍ഫിയെടുത്തത്. മുര്‍ഹു മേഖലയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. കേസില്‍ പ്രധാന പ്രതിയും ഭാര്യയും അടക്കം ആറ് പേര് അറസ്റ്റിലായി.
കനു മുണ്ടയെ യുവാക്കളുടെ സംഘം ഡിസംബര്‍ ഒന്നിനാണ് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. വീടിന് സമീപത്തെ വനത്തില്‍ നിന്ന് കനുവിന്റെ ശരീരം കണ്ടെത്തി. ഇവിടെ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കനുവിന്റെ തല കണ്ടെത്തിയത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതിനിടെയിലാണ് അറുത്തെടുത്ത തലക്കൊപ്പമുള്ള ക്രൂര സെല്‍ഫി വിവരങ്ങള്‍ പുറത്ത് വന്നത്.