ജാർഖണ്ഡ്: ബലാത്സംഗക്കേസിൽ അറസ്റ്റിലായ ബിജെപി സ്ഥാനാർത്ഥിയെ മിനിറ്റുകൾക്കകം വിട്ടയച്ച് ജാർഖണ്ഡ് പൊലീസ്. ഛത്തീസ്ഗഡിലെ ഭാനുപ്രതാപ്പൂർ ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥി ബ്രഹ്മാനന്ദ് നേതമിനെയാണ് വിട്ടയച്ചത്. ദക്ഷിണ ഛത്തീസ്ഗഡിലെ കാങ്കറിൽ നിന്നാണ് ജാർഖണ്ഡ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
‘ബ്രഹ്മാനന്ദ് നേതത്തെ ജാർഖണ്ഡ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ജാർഖണ്ഡ് ഹൈക്കോടതി തൻ്റെ അറസ്റ്റ് സ്റ്റേ ചെയ്തിട്ടുണ്ടെന്ന വിവരം നേതം പൊലീസിനോട് പറഞ്ഞു. ഹൈക്കോടതി ഉത്തരവ് നൽകിയാൽ വിട്ടയക്കാമെന്ന് പൊലീസ് അറിയിച്ചു. കോടതി രേഖകൾ ഹാജരാക്കിയ ശേഷമാണ് നെതത്തെ വിട്ടയച്ചത്.’ – കാങ്കർ പൊലീസ് പറഞ്ഞു.
കേസിലെ കൂട്ടുപ്രതിയായ നരേഷ് സോണിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞയാഴ്ച പൊലീസ് സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ ഇയാൾ ഒളിവിലാണ്.