ന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് വൻ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. കോൺഗ്രസ് രണ്ടാമതെത്തുമെന്ന് പ്രവചിക്കുന്ന ഫലങ്ങൾ ആം ആദ്മി പാർട്ടിക്ക് മൂന്നാമതെത്താനേ സാധിക്കൂവെന്നാണ് പ്രവചിക്കുന്നത്. കൂടുതൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരികയാണ്. ഡിസംബർ എട്ടിനാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.
ഗുജറാത്തിലെ 182 നിയമസഭ സീറ്റിൽ 117-140 സീറ്റ് വരെ നേടി ബി.ജെ.പി ഭരണം നിലനിർത്തുമെന്ന് ന്യൂസ് എക്സ്-ജൻ കി ബാത് എക്സിറ്റ് പോൾ പറയുന്നു. കോൺഗ്രസ്-എൻ.സി.പി സഖ്യം 34 മുതൽ 51 വരെ സീറ്റ് നേടും. എ.എ.പിക്ക് 6-13 സീറ്റ് മാത്രമേ നേടാനാകൂവെന്നും ന്യൂസ് എക്സ്-ജൻ കി ബാത് എക്സിറ്റ് പോൾ പറയുന്നു.
റിപബ്ലിക് ടി.വി പി-മാർക്യു എക്സിറ്റ് പോൾ പ്രകാരം ബി.ജെ.പി (128-148), കോൺഗ്രസ്-എൻ.സി.പി (30-42), ആം ആദ്മി (2-10) എന്നിങ്ങനെയാണ് ഫലം.
ടി.വി9 ഗുജറാത്തി എക്സിറ്റ് പോൾ പ്രകാരം ബി.ജെ.പി (125-130), കോൺഗ്രസ്-എൻ.സി.പി (40-50, ആം ആദ്മി (3-5) എന്നിങ്ങനെയാണ് ഫലം.
68 നിയമസഭാ സീറ്റുകളുള്ള ഹിമാചലില്‍ ബി.ജെ.പിക്ക് നേരിയ മുന്‍തൂക്കമെന്ന് എക്സിറ്റ് പോള്‍ ഫലം.
ഗുജറാത്ത് (എക്സിറ്റ് പോൾ )
ടിവി 9 – ബി.ജെ.പി (125–130), കോണ്‍ഗ്രസ് (40–50), എ.എ.പി (3–5)
ന്യൂസ് എക്സ്–ബി.ജെ.പി (117–140), കോണ്‍ഗ്രസ് (34–51), എ.എ.പി (6–13 )
റിപ്പബ്ളിക്– ബി.ജെ.പി (128–148), കോണ്‍ഗ്രസ് (30–42 ), എ.എ.പി (2–10 )
ജന്‍ കി ബാത്– ബി.ജെ.പി ( 117–140), കോണ്‍ഗ്രസ് (34–51), എ.എ.പി (6–13)
ഹിമാചൽ പ്രദേശ് (എക്സിറ്റ് പോൾ )
റിപ്പബ്ളിക് – ബി.ജെ.പി (34–39), കോണ്‍ഗ്രസ്(28–33) ആംആദ്മി (0–1)
ടൈംസ് നൗ–ബി.ജെ.പി (38), കോണ്‍ഗ്രസ്(28) ആംആദ്മി ( 0)
ന്യൂസ് എക്സ്–ബി.ജെ.പി (32–40), കോണ്‍ഗ്രസ് (27–34), എ.എ.പി (0 )
സീ ന്യൂസ്– ബി.ജെ.പി (35–40), കോണ്‍ഗ്രസ് (20–25), എ.എ.പി (0–3)
ഇന്ത്യ ടിവി– ബി.ജെ.പി (35–40), കോണ്‍ഗ്രസ് (26–31) എ.എ.പി (0)
Gujarat Himachal assembly election exit poll