2018ല്‍ കേരളം നേരിട്ട മഹാപ്രളയത്തിന്റെ കഥ പറയുന്ന പുതിയ ചിത്രം ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, ലാല്‍, അപര്‍ണ ബാലമുരളി, ഗൗതമി നായര്‍, ശിവദ, കലൈയരസന്‍, നരേന്‍, അജു വര്‍ഗീസ്, തന്‍വി റാം തുടങ്ങി നീണ്ട താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorSureshGopi%2Fposts%2Fpfbid0obnv7jkJqUQUhGuAe5yN4G2cqz8FkUufWrShk611bLTXxa1cycyHLaHMdz6E1Pc3l&show_text=true&width=500
കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ വേണു കുന്നപ്പള്ളി, സി കെ പദ്മകുമാര്‍, ആന്റോ ജോസഫ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ജൂഡ് ആന്റണി ജോസഫും അഖില്‍ പി ധര്‍മജനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം- അഖില്‍ ജോര്‍ജ്, സംഗീതം- നോബിന്‍ പോള്‍, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ്, എഡിറ്റിംഗ് മഹേഷ് നാരായണന്‍. സംഗീതം ഷാന്‍ റഹ്‌മാന്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. അതേസമയം, മൂന്ന് വര്‍ഷം മുന്‍പാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്. ആദ്യം ചിത്രത്തിന് 2403 ഫീറ്റ് എന്നായിരുന്നു പേര് നല്‍കിയിരുന്നത്. പിന്നീട് ഇത് മാറ്റുക ആയിരുന്നു.