സംവിധായകന്‍ ബാലയുടെ പുതിയ ചിത്രം വണങ്കാനില്‍ നിന്ന് പിന്മാറി സൂര്യ. ബാല തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്ററിലൂടെ അറിയിച്ചത്. കഥയില്‍ വരുത്തിയ ചില മാറ്റങ്ങള്‍ കാരണം സൂര്യക്ക് അത് ചേരുമോ എന്ന ആശങ്ക തനിക്കുണ്ടെന്നും എന്നിലും കഥയിലും സൂര്യക്ക് പൂര്‍ണ വിശ്വാസമാണുള്ളതെന്നും അതുകൊണ്ടുതന്നെ തന്റെ അനുജന് ഒരു മോശവും ഉണ്ടാകരുത് എന്നത് താന്‍ ആഗ്രഹിക്കുന്നതായും സംവിധായകന്‍ ബാല ട്വിറ്ററില്‍ കുറിച്ചു.
Actor @Suriya_offl has opted out of #Vanangaan
Official note from the Desk of Director #Bala @IyakkunarBala @rajsekarpandian @2D_ENTPVTLTD#DirBala #வணங்கான் #Vanangaan @donechannel1 pic.twitter.com/7XKR6Po1Q5
— Ramesh Bala (@rameshlaus) December 4, 2022
ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനമാണിത്. വല്ലാത്ത സങ്കടമുണ്ടെങ്കിലും എന്റെ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനം തന്നെയാണിതെന്നും ബാല പറയുന്നു. അതേസമയം, ബോളിവുഡ് താരം കൃതി ഷെട്ടിയെ ആയിരുന്നു ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധായകന്‍. ബാലസുബ്രഹ്‌മണ്യം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ‘വണങ്കാന്‍’ എന്ന ചിത്രത്തിന്റെ കലാ സംവിധാനം വി മായ പാണ്ടിയും ആണ്. ബാലയും സൂര്യയും ഒന്നിച്ച അവസാന ചിത്രം ‘പിതാമഹന്‍’ ആയിരുന്നു.