കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ. കാക്കനാട് സെന്‍റ് തോമസ് മൗണ്ടിലായിരുന്നു കൂടിക്കാഴ്ച നടന്നത്. ശശി തരൂരുമായി നടന്നത് സൗഹൃദ കൂടിക്കാഴ്ചയാണെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. വിഴിഞ്ഞത്ത് തുറമുഖ പദ്ധതി നടപ്പാക്കരുത് എന്നത് ഒഴികെയുള്ള മൽസ്യത്തൊഴിലാളികളുടെ എല്ലാ ആവശ്യങ്ങളും ന്യായമാണെന്ന് ശശി തരൂർ എംപി പറഞ്ഞു .മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കർദിനാളുമായി വിഴിഞ്ഞം വിഷയം ചർച്ച ചെയ്തില്ലെന്നും പൊതു കാര്യങ്ങൾ മാത്രമാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിഴിഞ്ഞം തുറമുഖ സമരം കെസിബിസി ചര്‍ച്ച ചെയ്യുമെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പ്രശ്‌ന പരിഹാരത്തിനുള്ള സമയം അതിക്രമിച്ചു. വിഴിഞ്ഞം വിഷയം സഭാ വിശ്വാസികളുടെ മാത്രം പ്രശ്‌നമായി കാണരുത്. ന്യായമായ ആവശ്യമാണ് ഉയര്‍ത്തുന്നത്. സര്‍ക്കാരും സമരസമിതിയും പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാവണമെന്നും ആലഞ്ചേരി ആവശ്യപ്പെട്ടു.