നടപടി ക്രമങ്ങൾ പൂർത്തിയാക്കി നിയമസഭാ പിരിഞ്ഞു.തദ്ദേശ സ്ഥാപനങ്ങളിൽ ചട്ടങ്ങൾ പാലിക്കാതെ നടത്തിയിട്ടുള്ള നിയമനങ്ങൾ വിജിലൻസ് അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്ന് തദ്ദേശമന്ത്രി എം.ബി.രാജേഷ് നിയമസഭയെ അറിയിച്ചു. ചട്ടങ്ങൾ പാലിക്കാതെ തിരുവനന്തപുരം നഗരസഭയിൽ അടക്കം നടത്തിയ നിയമനങ്ങളെ സംബന്ധിച്ച് പി.സി.വിഷ്ണുനാഥിന്റെ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മന്ത്രി.
എഴുതിയ ആള്‍ എഴുതിയിട്ടില്ലെന്നും കത്തു കിട്ടേണ്ടയാൾ കിട്ടിയിട്ടില്ലെന്നും പറയുന്ന കത്തിനെ സംബന്ധിച്ചാണ് തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് തിരുവനന്തപുരം മേയറുടെതായി പ്രചരിക്കുന്ന കത്തിനെക്കുറിച്ച് മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിരം തസ്തികകളിൽ പിഎസ്‍സി വഴിയാണ് നടത്തുന്നത്. അല്ലാത്ത നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് നടത്തുന്നത്. താൽക്കാലിക നിയമനങ്ങൾ നടപടിക്രമങ്ങളും ചട്ടങ്ങളും പാലിച്ചാണ് നടത്തിയിട്ടുള്ളത്. അതിലൊന്നും സർക്കാർ ഇടപെടാറില്ലെന്നും എം.ബി.രാജേഷ് പറഞ്ഞു.
പ്രൈമറി ഹെൽത്ത് സെന്ററുകളുടെ പ്രവർത്തനം രാവിലെ മുതൽ വൈകുന്നേരം വരെയാക്കാൻ തിരുവനന്തപുരം കോർപറേഷൻ തീരുമാനിച്ചു. ഇതിനായി താൽക്കാലിക നിയമനം നടത്താൻ തീരുമാനിച്ചു. പരസ്യം നൽകി ആളുകളെ ക്ഷണിച്ചു. മുൻവാതിൽ തുറന്നിട്ടും അപേക്ഷകരെ കിട്ടാതെ വന്നപ്പോൾ 3 തവണയാണ് അപേക്ഷ ക്ഷണിച്ചത്. സുതാര്യമായ നടപടിക്രമങ്ങൾ പാലിച്ച് നടത്തിയ നിയമനങ്ങളെ സംബന്ധിച്ചാണ് വ്യാജ ആക്ഷേപം നടത്തുന്നത്പിൻവാതിൽ നിയമന ആരോപണത്തിൽ സഭയിൽ മറുപടി പറഞ്ഞു.
















