നിയമസഭയുടെ ചരിത്രത്തിലാദ്യമായി സ്പീക്കര്‍ പാനലിലെ മുഴുവന്‍ അംഗങ്ങളും വനിതകളായി.സ്പീക്കര്‍ സഭയില്‍ ഇല്ലാത്ത സമയങ്ങളില്‍ സഭ നിയന്ത്രിക്കുന്നതാണ് ഈ പാനലിന്റെ ചുമതല. ഭരണ പക്ഷത്ത് നിന്നും യു പ്രതിഭയും സി കെ ആശയും പ്രതിപക്ഷത്ത് നിന്ന് കെ കെ രമയുമാണ് പാനലിലുള്ളത്.
സ്പീക്കറായി ചുമതലയേറ്റെടുത്ത ശേഷം എ എന്‍ ഷംസീര്‍ നിയന്ത്രിക്കുന്ന ആദ്യ സഭാസമ്മേളനമാണിത്. ഷംസീര്‍ തന്നെയാണ് സ്പീക്കര്‍ പാനലില്‍ വനിതകള്‍ വേണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്. ഇത് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ അംഗീകരിച്ചു . ഈ മാസം 15 വരെയാണ് നിയമസഭ സമ്മേളിക്കുക.
അതേസമയം ,സര്‍ക്കാര്‍ തസ്തികകളിലെ നിയമനത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ സൃഷ്ടിക്കാന്‍ വ്യാജ പ്രചരണമെന്നാണ് പിന്‍വാതില്‍ നിയമനങ്ങള്‍ സംബന്ധിച്ച് പി സി വിഷ്ണുനാഥ് എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നൽകിയ മറുപടി.