പത്തനംതിട്ട: കലഞ്ഞൂരിൽ വീണ്ടും പുലിയിറങ്ങി. കാരക്കുഴി-ഇഞ്ചപ്പാറ റോഡിനടുത്താണ് പുലിയെ കണ്ടത്.
കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് പുലിയിറങ്ങിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പരിശോധന നടക്കുന്നതിനിടെയാണ് വീണ്ടും പുലിയെ കണ്ടത്. 12 ദിവസത്തിനിടെ അഞ്ചാം തവണയാണ് പുലിയെ കാണുന്നത്.
സമീപത്തെ റബ്ബർ തോട്ടത്തിൽ പതുങ്ങിയിരുന്ന പുലി മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് ഓടി മറയുന്നതിനിടെ കാൽനടയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.