തിരുവനന്തപുരം: കേരളത്തില്‍ വരും മണിക്കൂറുകളില്‍ ഇടിയോടൂകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.
മണിക്കൂറില്‍ 40 കീമി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം ഈ ആഴ്ച മൂന്ന് ദിവസം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഡിസംബര്‍ നാല്, ഏഴ്, എട്ട് തീയതികളിലാണ് മഴ സാധ്യത ഏറ്റവും കൂടുതലുള്ളത്. ഇതിനൊപ്പം ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങളും കാലവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ട്.