വിജയെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരിശിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്ത് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിനായി നടന്‍ സിമ്പു പാടിയ തീ ദളപതി എന്ന ഗാനമാണ് പുറത്തിറങ്ങിയത്. സിമ്പുവിന്റെ മാസ് പ്രകടനത്തോട് കൂടിയ ഗാനം നിമിഷ നേരം കൊണ്ട് പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. വിവേകിന്റെ വരികള്‍ക്ക് തമന്‍ എസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
അതേസമയം, ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക.