തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ അതി രൂക്ഷമായ വിമര്‍ശനവുമായി ശശി തരൂര്‍. വ്യവസായികള്‍ക്ക് കേരളം സാത്താന്റെ നാടാണെന്ന് തരൂര്‍ പറഞ്ഞു. സംസ്ഥാനത്ത് തൊഴിലില്ലായ്മ കൂടി വരുകയാണെന്നും യുവജനങ്ങളില്‍ 40 % പേര്‍ക്ക് ഇവിടെ ജോലിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ കിറ്റ് കൊടുത്ത് വോട്ട് വാങ്ങുകയാണെന്നും തരൂര്‍ കുറ്റപ്പെടുത്തി.
അതേസമയം, കേരളത്തില്‍ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവാണ്. എല്ലാ പരിപാടികളും ഡിസിസി പ്രസിഡന്റുമാരെ അറിയിച്ചിട്ടുണ്ട്. അതിന്റെയൊക്കെ തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും. പരാതികള്‍ ഉയരുന്നുണ്ടെങ്കില്‍ അതിന് മറുപടി നല്‍കുമെന്നും തരൂര്‍ പറഞ്ഞു.