മലപ്പുറം : ശശി തരൂരിന്റെ പരിപാടികളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളിലുണ്ടായ വിഭാഗീയതയില്‍ അതൃപ്തി രേഖപ്പെടുത്തി മുസ്ലീം ലീഗ്. പ്രശ്‌നങ്ങള്‍ യുഡിഎഫ് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതായി മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ പ്രശ്‌നപരിഹാരം ഉടന്‍ വേണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്നും നിയമസഭയില്‍ ഉന്നയിക്കേണ്ട കാര്യങ്ങളില്‍ മുസ്ലിം ലീഗിന് പാര്‍ട്ടിയുടേതായ അഭിപ്രായമുണ്ടെന്നും കുഞ്ഞാലികുട്ടി വ്യക്തമാക്കി.