ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നേക്കും. ഇതേ തുടര്‍ന്ന് ഇടുക്കി ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദേശം നല്കി. ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറക്കാനാണ് സാധ്യത. നിലവില്‍ ജലനിരപ്പ് 140.10 അടിയാണ്.