കോട്ടയം: ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ഭാഗമായി കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു. കോട്ടയം ഇല്ലിക്കല്‍ സ്വദേശി അമീന്‍ മുഹമ്മദാണ് മരിച്ചത്. അമീന്‍ രണ്ട് ആഴ്ചയായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നാട്ടില്‍ കട്ടൗട്ട് വെക്കുന്നതിനായി കവുങ്ങ് നാട്ടുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. അമീന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കാണ് വൈദ്യുതാഘാതമേറ്റത്. രണ്ട് പേര്‍ രക്ഷപ്പെട്ടെങ്കിലും അമീന്റെ നില ഗുരുതരമാകുകയായിരുന്നു.