നീണ്ടകാലത്തെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ രാജ്യത്തെ ഹിജാബ് നിയമങ്ങള്‍ പുനപരിശോധിക്കാന്‍ ഇറാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇറാന്‍ അറ്റോണി ജനറല്‍ മൊഹമ്മദ് ജാഫര്‍ മോണ്ടസേറിയെ ഉദ്ധരിച്ചാണ് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട്. ഇതോടെ സ്ത്രീകളുടെ വസത്ര ധാരണം സംബന്ധിച്ച് ദശാബ്ദങ്ങള്‍ പഴക്കമുള്ള നിയമമാണ് പുനപരിശോധിക്കാന്‍ പോകുന്നത്.
അതേസമയം, സെപ്തംബര്‍ 13ന്, ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനിലെ മത പോലീസ് അറസ്റ്റ് ചെയ്ത 22കാരിയായ മഹ്സ അമിനിക്ക് കസ്റ്റഡിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇറാനില്‍ വന്‍ പ്രക്ഷോഭമാണ് ഉടലെടുത്തത്. ഈ പ്രക്ഷോഭങ്ങളില്‍ ഇരുനൂറിലധികം പേരാണ് ഇറാനില്‍ കൊല്ലപ്പെട്ടതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.