തിരുവനന്തപുരം: സംസ്ഥാന കായിക മേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് അപകടം. ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. എറണാകുളം ശാലോം എച്ച്എസിലെ കെപി അഫിതക്കാണ് പരിക്കേറ്റത്. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം. കാണികള്‍ ഇരിക്കുന്നിടത്തേയ്ക്ക് മരച്ചില്ല ഒടിഞ്ഞ് വീഴുകയായിരുന്നു. അതേസമയം, അഗ്നിരക്ഷസേന അംഗങ്ങള്‍ സ്ഥലത്തെത്തി മരച്ചില്ല മുറിച്ചുമാറ്റി. മന്ത്രി വി.ശിവന്‍കുട്ടിയും സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.