തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് നാളെ തുടക്കമാകും. വിഴിഞ്ഞം സമരവും നഗരസഭയിലെ കത്ത് വിവാദവും ചര്‍ച്ചയാകും. അതേസമയം, പതിനാല് സര്‍വ്വകലാശാലകളുടേയും ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്ലുകളും സഭ പാസാക്കും. വിഴിഞ്ഞം തുറമുഖത്തുണ്ടായ സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരെ എടുത്ത കേസുകള്‍, സില്‍വര്‍ ലൈനില്‍ നിന്നുള്ള പിന്‍മാറ്റം തുടങ്ങി പിണറായി സര്‍ക്കാരിനെതിരെ പ്രയോഗിക്കാന്‍ ആയുധങ്ങളേറെയാണ് പ്രതിപക്ഷത്തിന്. മറിച്ച് പ്രതിപക്ഷത്തെ പ്രതിരോധത്തിലാകുന്ന വിഷയങ്ങളും കുറവല്ല.
















