കണ്ണൂര്‍ : ഇരുപത് ദിവസം മുമ്പ് കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് കണ്ണൂര്‍ തീരത്ത് മുങ്ങി. ബോട്ടിലുണ്ടായിരുന്ന 13 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. ശനിയാഴ്ച പുലര്‍ച്ചെ കണ്ണൂരില്‍ നിന്നും 67 നോട്ടിക്കല്‍ മെയില്‍ അകലെവെച്ചാണ് അപകടം നടന്നത്. ബോട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. ഹാം റേഡിയോ വഴിയാണ് ബോട്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. പിന്നീട് കോസ്റ്റല്‍ പൊലീസ് എത്തി തൊഴിലാളികളെ രക്ഷിക്കുകയായിരുന്നു. എട്ടു തമിഴ്‌നാടു സ്വദേശികളും അഞ്ച് ആസാം സ്വദേശികളും അടക്കം പതിമൂന്ന് തൊഴിലാളികളെയും പുലര്‍ച്ചെയോടെ അഴിക്കല്‍ ഹാര്‍ബറില്‍ എത്തിച്ചു.