വയനാട്: വയനാട്ടിൽ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ നാല് വിദ്യാർത്ഥികൾ റിമാൻഡിൽ. മേപ്പാടി പോളിടെക്നിക്ക് കോളേജിലെ അലൻ ആൻ്റണി, മുഹമ്മദ് ഷിബിൽ, അതുൽ കെ ഡി, കിരൺ രാജ് എന്നിവരാണ് റിമാൻഡിലായത്.
കഴിഞ്ഞ ദിവസം യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് എസ്എഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറി അപർണ ഗൗരിക്ക് ഗുരുതരമായി പരിക്കേറ്റത്. അപർണ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
സംഘർഷത്തെ തുടർന്ന് മേപ്പാടി പോളിടെക്നിക്ക് കോളേജ് അടച്ചിട്ടിരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവമടക്കം കണ്ടാലറിയാവുന്ന 40 വിദ്യാർത്ഥികൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.