തിരുവനന്തപുരം : പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വൈസ് ചാൻസലർമാരെ ഹിയറിംഗിനു വിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒൻപതു വൈസ് ചാൻസലർമാരോടാണ് ഈ മാസം 12നു ഹിയറിംഗിനു ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
വിസിമാർക്ക് നേരിട്ട് ഹാജരാകാം അല്ലെങ്കിൽ അഭിഭാഷകരെ ചുമതലപ്പെടുത്താം.12 ന് രാവിലെ 11ന് രാജ്ഭവനിലെത്താനാണ് നോട്ടീസ്. കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഗവർണറുടെ നീക്കം.
യുജിസിയുടെ മാര്‍ഗ നിര്‍ദ്ദേശ പ്രകാരമല്ലാതെ നിയമിക്കപ്പെട്ട വിസിമാര്‍ക്ക് സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടിസിന് വിശദീകരണം നല്‍കാനുള്ള സമയപരിധി നവംബര്‍ ഏഴിനായിരുന്നു.
അതേസമയം യുജിസിയുടെ മാനദണ്ഡം അനുസരിച്ച് തന്നെയാണ് നിയമനങ്ങളെന്നായിരുന്നു വിസിമാരുടെ വിശദീകരണം.