ഹൈദരാബാദ് സർവകലാശാലയിൽ തായ്ലൻഡ് സ്വദേശിയായ വിദ്യാർഥിനിയെ വീട്ടിൽവെച്ച് സീനിയർ പ്രൊഫസർ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി പരാതിസ്കൂൾ ഓഫ് ഹ്യുമാനിറ്റീസിലെ ഹിന്ദി വിഭാഗം ഫാക്കൽറ്റി അംഗമായ രവി രഞ്ജൻ എന്ന സീനിയർ പ്രൊഫസർക്കെതിരെയാണ് ആരോപണമുയർന്നത്.. പരാതിയെ തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
23കാരിയായ തായ്ലൻഡ് വിദ്യാർഥിയെ പഠിപ്പിക്കാനെന്ന വ്യാജേന വീട്ടിലേക്ക് ക്ഷണിച്ച് ബലാത്സംഗത്തിനിരയാക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാളെ തടഞ്ഞപ്പോൾ വിദ്യാർഥിയെ തല്ലിയതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് വിദ്യാർഥി പൊലീസിൽ പരാതി നൽകി.
പെൺകുട്ടിയെ ഇയാൾ യൂണിവേഴ്സിറ്റി ഗേറ്റിൽ ഇറക്കിവിട്ടു. നേരത്തെയും ഇയാൾക്കെതിരെ സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും നടപടിയും ഉണ്ടായില്ലെന്നും ആരോപണമുയർന്നു.