സൗബിൻ ഷാഹിർ നായകനാകുന്ന സിദ്ധാർത്ഥ് ഭരതൻ ചിത്രത്തിന്റെ ‘ജിന്നി’ന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. ജിന്ന് ഡിസംബർ 30 റിലീസ് ചെയ്യുമാണ് സിദ്ധാർത്ഥ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഒരു മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് ചിത്രം.
സൗബിനെ കൂടാതെ ശാന്തി ബാലചന്ദ്രൻ, ഷൈൻ ടോം ചാക്കോ, നിഷാന്ത് സാഗർ, സാബു മോൻ, ലിയോണ ലിഷോയ്, ഷറഫുദ്ദീൻ, കെപിഎസി ലളിത, ജഫാർ ഇടുക്കി തുടങ്ങിയവർ അഭിനയിക്കുന്നു. സമീര്‍ താഹിറിന്‍റെ ‘കലി’യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsidharth.bharathan%2Fposts%2F10162354529940760&show_text=true&width=500