2020 ഫെബ്രുവരിയില്‍ ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസുകളിലൊന്നിൽ ഉമർ ഖാലിദിനെയും ഖാലിദ് സൈഫിയെയും ദില്ലി കോടതി വിട്ടയച്ചു. ഉമർ ഖാലിദും, ഖാലിദ് സൈഫിയും നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.ദില്ലിയിലെ കർകർദൂമ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി പുലസ്ത്യ പ്രമാചലയാണ് ഇരുവരെയും കേസില്‍ വെറുതെ വിട്ടത്.
2020 ഫെബ്രുവരി 25-ന് രജിസ്റ്റർ ചെയ്ത ഈ എഫ്‌ഐആർ വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസ് പ്രദേശത്തെ അക്രമണവുമായി ബന്ധപ്പെട്ടതാണ്. ദില്ലിയിലെ ഖജൂരി ഖാസ് പോലീസ് സ്‌റ്റേഷനില്‍ ഫയല്‍ ചെയ്ത എഫ്ഐആര്‍ 101/2020 മായി ബന്ധപ്പെട്ട കേസിലാണ് ഉമർ ഖാലിദിനെയും ഖാലിദ് സൈഫിയെയും വിട്ടയച്ചത്.ഈ കേസിൽ വിട്ടയച്ചെങ്കിലും ദില്ലി കലാപത്തിലെ ഗൂഢാലോചന കേസില്‍ ഇതുവരെ ജാമ്യം ലഭിക്കാത്തതിനാൽ ഉമർ ഖാലിദും ഖാലിദ് സൈഫിയും ഉടന്‍ ജയില്‍ മോചിതരാകില്ല. കലാപം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്കൊപ്പം യുഎപിഎയും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.