തെന്നിന്ത്യന്‍ സൂപ്പര്‍ഹിറ്റ് ചിത്രം 96ലൂടെ ശ്രദ്ധനേടിയ താരമാണ് ഗൗരി കിഷന്. ചിത്രത്തില്‍ കുട്ടി ജാനുവിന്റെ വേഷത്തിലാണ് ഗൗരി എത്തിയത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് നടിയുടെ പുതിയ ചിത്രങ്ങളാണ്. ഗോവയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ഷോര്‍ട്സും ബന്ദിന ടോപ്പും ധരിച്ചു നില്ക്കുന്ന ഗൗരിയെയാണ് ചിത്രത്തില്‍ കാണുന്നത്. എന്നാല്‍ ജാനുവിന്റെ ഗ്ലാമറസ് വേഷം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയാണ്. നിരവധി പേരാണ് പോസ്റ്റിനു താഴെ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.
അതേസമയം, സിനിമയില്‍ കൂടുതലും നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ് ഗൗരി എത്താറുള്ളത്. മലയാളത്തില്‍ നിരവധി സിനിമകളാണ് ഗൗരിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. അനുരാഗം, ലിറ്റില്‍ മിസ് റാവുത്തര്‍ എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകള്‍.