കോട്ടയം: വിവാദങ്ങള്‍ക്കിടയില്‍ ശശി തരൂര്‍ എംപി ഇന്ന് കോട്ടയത്ത് പര്യടനം നടത്തും. പാലായില്‍ സംഘടിപ്പിച്ചിരിക്കുന്ന കെ എം ചാണ്ടി അനുസ്മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെയും സന്ദര്‍ശിക്കും. അതേസമയം, യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തെ കുറിച്ച് അറിയിക്കാത്തതിനാല്‍ തരൂരിനൊപ്പം വേദി പങ്കിടില്ലെന്നാണ് ഡിസി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചിരിക്കുന്നത്.
കെപിസിസി അച്ചടക്കസമിതി അദ്ധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.