കോഴിക്കോട്: കോഴിക്കോട് കാരന്തൂര്‍ മര്‍കസ് കോളേജ് മൈതാനത്ത് ഫുട്ബോൾ ആരാധകരായ വിദ്യാർഥികൾ നടത്തിയ വാഹനാഭ്യാസ പ്രകടനത്തിൽ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. വാഹന ഉടമകളിൽ നിന്ന് 66,000 രൂപ പിഴയായി ഈടാക്കി. അപകടകരമായ രീതിയിൽ വാഹനമോടിച്ച 11 വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നും എംവിഡി അധികൃതർ അറിയിച്ചു.
കോഴിക്കോട് കാരന്തൂരിലായിരുന്നു ഫുട്ബോൾ ആരാധകരായ വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനം. ലോകകപ്പ് ഫുട്ബോള്‍ ആവശേത്തിന്റെ പേരിലാണ് കഴിഞ്ഞ ദിവസം വിവിധ രാജ്യങ്ങളുടെ പതാകകളുമേന്തി കോളേജ് ഗ്രൗണ്ടില്‍ അപകടകരമായ രീതിയിൽ അഭ്യാസം നടത്തിയത്.
വിദ്യാര്‍ഥികള്‍ക്ക് മോട്ടോര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. വീഡിയോ വൈറലായതിനെ തുടർന്നാണ് എംവിഡി നടപടിയെടുത്തത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇവർ ഓടി രക്ഷപ്പെട്ടിരുന്നു.