കുമളി: ബിവറേജസിനു മുന്നിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്കു വെട്ടേറ്റു. കുമളി സ്വദേശികളായ റോയി മാത്യു, ജിനു സെബാസ്റ്റ്യൻ എന്നിവർക്കാണ് വെട്ടേറ്റത്. കഞ്ഞിക്കുഴി സ്വദേശി അമലാണ് വെട്ടിയത്. പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ കുമളി പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.
















