തിരുവനന്തപുരം: കോർപറേഷനിലെ നിയമന വിവാദത്തിൽ തന്റെ പേരിലുള്ള കത്ത് വ്യാജമെന്ന് ആവർത്തിച്ച് മേയർ ആര്യാ രാജേന്ദ്രൻ. ഓംബുഡ്സ്മാനു മുന്നിൽ ഹിയറിങ്ങിന് ഹാജരായപ്പോഴാണ് മേയർ നിലപാട് ആവർത്തിച്ചത്.
യഥാർഥ കത്തുണ്ടെങ്കിൽ ഹാജരാക്കാൻ പരാതിക്കാരന് ഓംബുഡ്സ്മാൻ നിർദേശം നൽകി. പരാതിക്കാരനായ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ സുധീർ ഷാ പാലോടിനോടാണ് ഓംബുഡ്സ്മാൻ നിർദേശം നൽകിയത്.
കത്ത് സംബന്ധിച്ച് അന്വേഷണം നടത്തി നടപടിയെടുക്കണം എന്നായിരുന്നു പരാതിയിലെ ആവശ്യം. ഇന്ന് നടന്ന ഓൺലൈൻ ഹിയറിങ്ങിലാണ് ഇരുവരും ഹാജരായത്.
എന്നാൽ പരാതിയുടെ അടിസ്ഥാനമെന്താണെന്നും രാഷ്ട്രീയ പ്രേരിതമായാണോ പരാതിയെന്നും ഓംബുഡ്‌സ്മാൻ നിർദേശിച്ചു. തുടർന്നാണ് യഥാർഥ കത്തുണ്ടെങ്കിൽ ഹാജരാക്കാൻ നിർദേശിച്ചത്.
അതേസമയം, മേയര്‍ക്കെതിരായ അന്വേഷണം വെറും പ്രഹസനമാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി പറഞ്ഞു. വിജിലന്‍സ് അന്വേഷണം ഏതാണ്ട് അവസാനിപ്പിച്ചു. അത് പ്രതീക്ഷിച്ചതാണെന്നും കെ പി സി സി പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.
സര്‍വ്വത്ര മേഖലയിലും സ്വജനപക്ഷപാതവും അഴിമതിയുമാണ് നടക്കുന്നത്. വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മയും വിശ്വാസ്യതയും ഈ സര്‍ക്കാര്‍ തകര്‍ത്തു. സര്‍വകലാശാലകളിലെ വഴിവിട്ട നിയമനങ്ങളെ മുഖ്യമന്ത്രിയുടെ ശുപാര്‍ശയിന്‍മേല്‍ അംഗീകാരം നല്‍കിയ ഗവര്‍ണ്ണര്‍ അവയെ പ്രോത്സാഹിപ്പിച്ചു. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് വ്യവസ്ഥാപിതമായ സംവിധാനങ്ങളെ കാറ്റില്‍പ്പറത്തിയാണ് ഇത്തരം നിയമനങ്ങള്‍ നടത്തുന്നത്. ഇത് തെറ്റാണെന്നും അതിനെതിരായ ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താനും തുടര്‍സമരങ്ങളിലൂടെ കോണ്‍ഗ്രസിനും യു ഡി എഫിനും കഴിഞ്ഞു. സി പി എമ്മിന്റെ കേന്ദ്രീകൃത വേദിയായി സര്‍വകലാശാലകളെ മാറ്റിയെന്നും സുധാകരന്‍ പറഞ്ഞു.