മെല്‍ബണ്‍: നെഞ്ചുവേദനയെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ഇതിഹാസ ക്രിക്കറ്റ് താരം റിക്കി പോണ്ടിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെര്‍ത്തില്‍ വെസ്റ്റിന്‍ഡീസിനെതിരായ ഓസ്ട്രേലിയയുടെ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം കമന്ററി ബോക്സില്‍ കമന്ററി പറയുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചുവേദനയുണ്ടായത്. ഉച്ചഭക്ഷണ സമയത്തും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരം സ്റ്റേഡിയം വിട്ടതായി ഓസ്ട്രേലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സെവന് നെറ്റ് വര്‍ക്കിന്റെ ഏഴംഗ കമന്ററി ടീമിന്റെ ഭാഗമായിരുന്നു 47കാരനായ പോണ്ടിങ്.