സിസ്റ്റര്‍ ലൂസി കളപ്പുരക്കൽ പാതിവഴിയിൽ മുടങ്ങിയ അതാണ് എൽ എൽ ബി പഠനം തുടരുന്നു. കന്യാസ്ത്രീ വേഷത്തില്‍ നിന്നിറങ്ങി പാന്റ്‌സും ഷര്‍ട്ടും സ്ലീവ്ലെസ് ജാക്കറ്റും അണിഞ്ഞ് നിയമപഠനത്തിനൊരുങ്ങിയിരിക്കുകയാണ്.
മഠത്തില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ നേരിട്ട് വാദിച്ച അനുഭവവും പഠനം തുടരാന്‍ കാരണമായി.അധ്യാപികയായിരുന്ന സിസ്റ്റര്‍ ലൂസി ജോലിയില്‍ നിന്ന് വിരമിച്ച ശേഷം മൈസൂരിലെ ജെ.ജെ ലോ കോളേജില്‍ ചേര്‍ന്നെങ്കിലും അമ്മയുടെ അസുഖത്തെ തുടര്‍ന്ന് പഠനം ഉപേക്ഷിച്ചിരുന്നു. വീണ്ടും നിയമപഠനമെന്ന ആഗ്രഹം സഫലമാക്കുകയാണ് സിസ്റ്റര്‍.
മൂന്ന് വര്‍ഷത്തെ എല്‍എല്‍ബി കോഴ്‌സിന് എന്‍ട്രന്‍സ് എഴുതിയാണ് സിസ്റ്റര്‍ ലൂസി പ്രവേശനം ഉറപ്പാക്കിയത്. എന്നാല്‍ പഠനത്തിനായി വയനാട് കാരയ്ക്കാമല ഫ്രാന്‍സിസ്‌കന്‍ കോണ്‍വെന്റ് അധികൃതര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഇതിന് കാത്തുനില്‍ക്കാതെ വിവരങ്ങള്‍ എഴുതി മഠത്തിലെ വാതിലില്‍ ഒട്ടിച്ച് വെച്ച് സിസ്റ്റര്‍ എറണാകുളത്തേക്ക് തിരിക്കുകയായിരുന്നു. പഠനം കഴിയുന്നത് വരെ കോളേജിന് സമീപത്തെ ഹോസ്റ്റലില്‍ താമസിക്കാനാണ് തീരുമാനം. നിലവില്‍ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.ഡബ്ലു കോഴ്‌സും പഠിക്കുന്നുണ്ട്.