ഷാരൂഖ് ഖാൻ ഉംറ നിർവഹിച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. മക്കയിൽ എത്തി ഉംറ നിർവഹിച്ച നടൻ ഉംറ വസ്ത്രം ധരിച്ച് പ്രാർത്ഥിക്കുന്നത് ചിത്രങ്ങളിലും വീഡിയോകളിലും കാണാനാകും. റെഡ്സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം ജിദ്ദയിൽ എത്തിയതായിരുന്നു നടൻ.
ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രം ഷാറൂഖിന്റെ ‘ദില്‍വാലെ ദുൽഹനിയ ലേ ജായേംഗേ‘ ആയിരുന്നു. സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനും ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയിരുന്നു.
അടുത്തവർഷം ജനുവരി 25നാണ് ഷാരൂഖ് ചിത്രം പത്താൻ റിലീസ് ചെയ്യുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.സിദ്ധാര്‍ഥ് ആനന്ദ് ആണ് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പത്താന്‍ സംവിധാനം ചെയ്യുന്നത്.