സംവിധായകന്‍ ഹേമന്ത്. ജി. നായരുടെ സിനിമയ്ക്ക് ‘ഹിഗ്വിറ്റ’ എന്ന പേര് വിലക്കി ഫിലിം ചേമ്പർ. പേര് വിലക്കിയ ഫിലിം ചേംബർ എൻ. എസ് മാധവനിൽ നിന്ന് അനുമതി വാങ്ങാൻ നിർദേശം നൽകി.
ഹിഗ്വിറ്റ പ്രശസ്തമായ ചെറുകഥയാണ്. സിനിമയുടെ പേരിന് മാത്രമാണ് വിലക്കെന്നും ചേംബർ അറിയിച്ചു.
“ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് സൗകര്യമൊരുക്കിയ കേരള ഫിലിം ചേമ്പറിനോട് ഞാൻ നന്ദിയുള്ളവനാണ്. എല്ലാ പിന്തുണയ്ക്കും നന്ദി. യുവസംവിധായകൻ ഹേമന്ത് നായർക്കും അദ്ദേഹത്തിന്റെ സിനിമയ്ക്കും വിജയാശംസകൾ നേരുന്നു. സുരാജ്-ധ്യാൻ ചിത്രം കാണാൻ ആളുകൾ ഒഴുകട്ടെ” എന്ന് ഫിലിം ചേമ്പറിന് നന്ദി പറഞ്ഞ് എൻ എസ് മാധവന്‍ ട്വീറ്റ് ചെയ്തു.