തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്രമസമാധാനം നോക്കാന്‍ സര്‍ക്കാരിന് എവിടെയാണ് സമയമെന്നും സര്‍വകലാശാലകളെ നിയന്ത്രിക്കാന്‍ അല്ലേ സര്‍ക്കാരിന് കൂടുതല്‍ താത്പര്യമെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. അതേസമയം, വിഴിഞ്ഞത്തെ പൊലീസ് സ്റ്റേഷന്‍ ആക്രമണത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും വിഷയത്തില്‍ റിപ്പോര്‍ട്ട് തേടുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെയും ഗവര്‍ണര്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചു. മൂന്ന് പ്രാവശ്യം വി സിക്കെതിരെ കോടതിയില്‍ നിന്ന് വിധിയുണ്ടായെന്നും കണ്ണൂര്‍ സര്‍വകലാശാല വി സി സ്ഥിരം കുറ്റവാളിയാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.
















