ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി നൽകിയ ജാമ്യത്തിലെ വ്യവസ്ഥകൾ ലഘുകരിക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നൽകിയ ഹർജി സുപ്രിം കോടതി നാളെ പരിഗണിച്ചേക്കും.
മതവിശ്വാസത്തെ അവഹേളിക്കാൻ ശ്രമിച്ചെന്നും, സാമൂഹിക മാധ്യമങ്ങൾ വഴി മതവികാരം വ്രണപ്പെടുത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകൾ പ്രസിദ്ധീകരിച്ചെന്നുള്ള പരാതിയിലാണ് പത്തനംതിട്ട പോലീസ് കേസ് എടുത്തത്.
അതേസമയം, ശബരിമല സന്നിധാനത്തെ തിരക്ക് ഇന്ന് കുറഞ്ഞിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമാണ് തിരക്ക് കുറഞ്ഞത്. പമ്പയിലും തിരക്ക് കുറവാണ്അറുപതിനായിരത്തിലധികം പേരാണ് വെർച്വൽ ക്യൂവിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. നാൽപതിനായിരത്തോളം പേർ ദർശനം നടത്തി.
















