പ്രശസ്ത കഥകളി ആചാര്യന്‍ കലാമണ്ഡലം വാസു പിഷാരടി അന്തരിച്ചു. ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11 ന് സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. കേരള കലാമണ്ഡലം മുന്‍ വൈസ്പ്രിന്‍സിപ്പലും വേഷം മേധാവിയുമായിരുന്നു. സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക്
1999 ല്‍ വിരമിച്ചു എങ്കിലും 2005 വരെ കഥകളിയരങ്ങിലെ സജീവ സാന്നിദ്ധ്യമായിരുന്നു.
1979 മുതല്‍ കലാമണ്ഡലത്തില്‍ അധ്യാപകന്‍. 1999ല്‍ വൈസ് പ്രിന്‍സിപ്പലായി കലാമണ്ഡലത്തില്‍ നിന്നു വിരമിച്ചുകേരള കലാമണ്ഡലം അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് , കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, കലാമണ്ഡലം ഫെലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. ഈ നവംബര്‍ 19 ന് കാറല്‍മണ്ണ കുഞ്ചുനായര്‍ സ്മാരക സംസ്തുതി സമ്മാനും ലഭിച്ചിരുന്നു.
















