തിരുവനന്തപുരം : തലസ്ഥാന നഗരിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം. തിരുവനന്തപുരം കവടിയാറിന് സമീപം പണ്ഡിറ്റ് കോളനിയിലെ യുവധാരാ ലൈനിലാണ് അതിക്രമം നടന്നത്. സിവില്‍ സര്‍വീസ് കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുകയായിരുന്ന കുട്ടികളെ ബൈക്കിലെത്തിയ യുവാവ് കടന്ന് പിടിക്കുകയായിരുന്നു. അതേസമയം, സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
















