എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാൻ കോടതി നിർദേശം.മഹേശന്റെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ് ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വെള്ളാപ്പള്ളിയെ പ്രതി ചേര്‍ത്ത് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
2020 ജൂലൈ 24 നാണ് കണിച്ചുകുളങ്ങരയിലെ എസ്എന്‍ഡിപി ഓഫീസിനകത്ത് കെകെ മഹേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചെങ്കിലും മഹേശനെ മരണത്തിലേക്ക് തള്ളിവിട്ടവരെ കണ്ടെത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. മഹേശന്റെ ആത്മഹത്യാ കുറിപ്പില്‍ വെള്ളാപ്പള്ളിയുടെ പേര് പരാമര്‍ശിച്ചിരുന്നു. തുഷാര്‍ വെള്ളാപ്പള്ളി, വെള്ളാപ്പള്ളി നടേശന്റെ മുന്‍ മാനേജര്‍ കെ എല്‍ അശോകന്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. ഈ മൂന്ന് പേര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമാണ് ചുമത്തിയത്.
















