അന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും. ഗവർണറേ ചാൻസിലർ സ്ഥാനത്തു നിന്ന് നീക്കുന്നതിനുള്ള കരട് ബില്ലും ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് വരും.
സഹകരണ മേഖലയിലെ ക്രമക്കേടുകൾ തടയാനും സമ്പൂർണ പരിഷ്കരണവും ലക്ഷ്യമിട്ടുള്ള മൂന്നാം സഹകരണ ഭേദഗതി ബില്ലിന്റെ പരിഷ്കരിച്ച കരടും ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും. അഭിഭാഷക ക്ഷേമനിധി ഭേദഗതിബിൽ, മുദ്രപ്പത്ര ഭേദഗതി ബിൽ എന്നിവയുടെ കരട് രൂപങ്ങളും ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. ഇതുൾപ്പെടെ തിങ്കളാഴ്ച ചേരുന്ന നിയമസഭാ സമ്മേളനത്തിൽ പരിഗണിക്കുന്നതിനുള്ള അഞ്ചു നിയമഭേദഗതികളുടെ കരടുകളാണ് ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കുക
നിലവിലെ ഓർഡിനൻസുകൾക്ക് പകരമുള്ള മറ്റ് ചില ബില്ലുകളും പരിഗണനയിലുണ്ടെങ്കിലും സഭാസമ്മേളനത്തിന്റെ സമയക്രമം നോക്കിയാവും ഇവ പരിഗണിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക.
















