സ്വവർഗ വിവാഹം സംരക്ഷിക്കുന്നതിനുള്ള സുപ്രധാന ബിൽ സെനറ്റ് പാസാക്കിയതിന് പിന്നാലെ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. . 50 ഡെമോക്രാറ്റുകൾക്കൊപ്പം 11 റിപ്പബ്ലിക്കൻമാരും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തതിനാൽ ബില്ലിന് ഉഭയകക്ഷി പിന്തുണ ലഭിക്കുകയായിരുന്നു.
‘അമേരിക്ക ഒരു അടിസ്ഥാന സത്യം വീണ്ടും ഉറപ്പിക്കുന്നതിനുള്ള വക്കിലാണ്. സ്‌നേഹം സ്‌നേഹമാണ്, അമേരിക്കക്കാർക്ക് അവർ ഇഷ്ടപ്പെടുന്ന വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശം ഉണ്ടായിരിക്കണം,’ എന്ന് പ്രസിഡന്റ് ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.
സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമർ ‘എൽജിബിടിക്യു അമേരിക്കക്കാർക്ക് കൂടുതൽ നീതിക്കു വേണ്ടിയുള്ള സുപ്രധാന ചുവടുവെപ്പിനെ’ പ്രശംസിച്ചു.
















