റായ്പൂര്‍: ഛത്തീസ്ഗഢില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളിയായ സിആര്‍പിഎഫ് ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീം ആണ് മരിച്ചത്. സുക്മ ജില്ലയില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിലാണ് ഹക്കീം കൊല്ലപ്പെട്ടത്. സിആര്‍പിഎഫിന്റെ കമ്മാന്റോ ബറ്റാലിയന്‍ ഫോര്‍ റസല്യൂട് ആക്ഷന്‍ എന്നറിയപ്പെടുന്ന കോബ്ര വിഭാഗത്തില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു ഹക്കീം.
അതേസമയം, പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയതായി ഛത്തീസ്ഗഡ് പൊലീസ് അറിയിച്ചു.
















