കോട്ടയം: കോട്ടയത്ത് തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ കോളേജ് വിദ്യാര്‍ഥികളെ ആക്രമിച്ച കേസില്‍ പ്രതികളായ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോട്ടയം വേളൂര്‍ പ്രീമിയര്‍ ഭാഗത്ത് വേളൂത്തറ വീട്ടില്‍ നൗഷാദ് മകന്‍ മുഹമ്മദ് അസ്ലം (29), കോട്ടയം വേളൂര്‍ മാണിക്കുന്നം ഭാഗത്ത് തൗഫീഖ് മഹല്‍ വീട്ടില്‍ അഷ്‌കര്‍ മകന്‍ അനസ് അഷ്‌കര്‍ (22),കുമ്മനം പൊന്മല ഭാഗത്ത് ക്രസന്റ് വില്ല വീട്ടില്‍ ഷെറീഫ് മകന്‍ ഷബീര്‍ (32) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണു പൊലീസ് കേസെടുത്തിരിക്കുന്നത്. കോളജ് വിദ്യാര്‍ത്ഥിനിയെ നിലത്തിട്ട് ചവിട്ടിയ പ്രതികള്‍, സഹപാഠിയെ ക്രൂര മര്‍ദനത്തിനിരയാക്കുകയും ചെയ്തു. ഇത്തരം അനുഭവം ആര്‍ക്കും ഉണ്ടാകരുതെന്ന് പെണ്‍കുട്ടി പ്രതികരിച്ചു.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടെ ബൈക്കപകടത്തില്‍ പരുക്കേറ്റ സുഹൃത്തിന് വസ്ത്രവുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഇരുവരും. തെക്കുംഗോപുരത്തെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയ പെണ്‍കുട്ടിയെ പ്രതികള്‍ അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചു. രാത്രിയില്‍ പുറത്തിറങ്ങിയത് എന്തിനാണെന്ന് ചോദിച്ചു ഭീഷണിപ്പെടുത്തി. ഇവിടെ നിന്നും സ്‌കൂട്ടറില്‍ രക്ഷപ്പെട്ട ഇവരെ കാറില്‍ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസ് സ്ഥലലത്തെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പരിക്കേറ്റ യുവതിയും, സുഹൃത്തും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികളിലൊരാളായ മുഹമ്മദ് അസ്ലമിനെതിരെ കുമരകം സ്റ്റേഷനില്‍ അടിപിടി കേസ് നിലവിലുണ്ട്. ജില്ലാപോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ വെസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. പ്രശാന്ത് കുമാര്‍ ആര്‍, എസ് ഐമാരായ ശ്രീജിത്ത്. റ്റി, സജികുമാര്‍, എ.എസ്.ഐ. രമേശ് കെ.റ്റി. സി.പി.ഒമാരായ ശ്രീജിത്ത്,ഷൈന്‍തമ്പി എന്നിവര്‍ ഉള്‍പ്പെട്ട സംഘം ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
















