ശബരിമലയില്‍ തീർത്ഥാടനത്തിനെത്തുന്നവർ നിലയ്ക്കല്‍ മുതല്‍ പമ്പ വരെ വാഹനങ്ങൾ റോഡരികില്‍ പാര്‍ക്കിങ് ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി. ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹൈക്കോടതി ഉത്തരവ്. ഇക്കാര്യം പമ്പ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും പാര്‍ക്കിങ് വിലക്ക് ബാധകമാണ്പാര്‍ക്കിങ് വിലക്ക് നടപ്പാക്കാന്‍ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് വെള്ളിയാഴ്ചയ്ക്കകം ദേവസ്വം സ്‌പെഷല്‍ കമ്മിഷണര്‍ കോടതിയെ അറിയിക്കണം.
53 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അഞ്ച് ബസുകള്‍ പമ്പയില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കണമെന്ന് കെഎസ്ആര്‍ടിസിയും ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ ദേവസ്വം ബെഞ്ച് ആണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. .
















