ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ആവര്‍ത്തിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. കഴിഞ്ഞ മാസം 10 ഡ്രോയിംഗ് സ്ട്രീറ്റില്‍ അധികാരമേറ്റതിന് ശേഷമുള്ള തന്റെ ആദ്യ വിദേശ നയ പ്രസംഗത്തിലാണ് സുനക്കിന്റെ പരാമര്‍ശം. ഇന്തോ-പസഫിക് മേഖലയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ബ്രിട്ടണ്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാണെന്ന് സുനക് പറഞ്ഞു. ഇതിന്റെ ഭാഗമായി ഇന്ത്യയുമായി ഒരു എഫ്ടിഎ കൊണ്ടുവരാന്‍ ബ്രിട്ടണ്‍ ശ്രമിക്കുകയാണ്.
ഇന്തോ-പസഫിക് മേഖലയില്‍ ഈ അവസരം ലഭിക്കുന്നത് വലിയ കാര്യമാണെന്ന് സുനക് പറഞ്ഞു. ബ്രിട്ടീഷ് മൂല്യങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും ആസൂത്രിതമായ വെല്ലുവിളി ചൈന സൃഷ്ടിക്കുന്നുണ്ടെന്നും ഋഷി സുനക് വ്യക്തമാക്കി. 2050-ഓടെ, യൂറോപ്പിന്റെയും വടക്കേ അമേരിക്കയുടെയും നാലിലൊന്നിനെ അപേക്ഷിച്ച് ആഗോള വളര്‍ച്ചയുടെ പകുതിയിലധികവും ഇന്‍ഡോ-പസഫിക് പ്രദാനം ചെയ്യുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.
















