തിരുവനന്തപുരം: വിഴിഞ്ഞത്തെ സമരം കലാപശ്രമമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പുരോഹിതന്മാര്‍ പല കാരണങ്ങള്‍ പറഞ്ഞ് സമരത്തിന് നിര്‍ബന്ധിക്കുകയാണെന്നും കേസ് വന്നാല്‍ ബുദ്ധിമുട്ടുന്നത് മത്സ്യത്തൊഴിലാളികളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേസ് നടത്താന്‍ ഏതെങ്കിലും പുരോഹിതര്‍ ഉണ്ടാകുമോയെന്നും വി ശിവന്‍കുട്ടി ചോദിച്ചു. സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കാന്‍ പുറത്തുള്ള ഏജന്‍സികള്‍ സഹായിക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, വിഴിഞ്ഞത്തെ ക്രമസമാധാന സംരക്ഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിഐജി ആര്‍.നിശാന്തിനിയെയാണ് സ്പെഷ്യല്‍ പൊലീസ് ഓഫീസറായി നിയമിച്ചിരിക്കുന്നത്. ഡിഐജിക്ക് കീഴില്‍ നാല് എസ്.പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്ന പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട്. ക്രമസമാധാന പാലനത്തോടൊപ്പം വിഴിഞ്ഞം സംഘര്‍ഷത്തെക്കുറിച്ചുള്ള അന്വേഷണവും ഇവര്‍ നടത്തും.
















